നിരണം പഞ്ചായത്ത് ഏഴാം വാർഡിൽ കൂടി കടന്ന് പോകുന്ന അതിപുരാതനമായ മഹാത്മ ഗാന്ധി റോഡാണ് വർഷങ്ങളായി തകർന്ന് കാർ നട യാത്രയ്ക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത വിധം തകർന്ന് കിടക്കുന്നത്.
നിരണം എസ് ബി ടി ജംഗ്ഷൻ മുതൽ കോട്ടാങ്ങൽ കലുങ്ക് വരെയാണ് റോഡിന്റെ തകർച്ച കൂടുതലും. റോഡിന്റെ പല ഭാഗങ്ങളിലും അഗാധമായ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികളിൽ ദിവസവും നിരവധി പേരാണ് വീഴുന്നത്. മുട്ടറ്റം ഉയരത്തിൽ റോഡിൽ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയാണുള്ളതെന്ന് പ്രദേശവാസിയായ വിനോദ് പറഞ്ഞു.
ഈ റോഡിൽ കൂടി ഒരു തരത്തിലുള്ള വാഹനങ്ങൾക്കും കടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ നാല് വർഷമായി ഈ റോഡിന്റെ അവസ്ഥ ഇങ്ങനെ തന്നെയാണ്.
വർഷങ്ങൾക്ക് മുൻപ് ഈ റോഡ് നന്നാക്കിയത് കൊണ്ട് ഫണ്ട് അനുവധിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് മാത്യു ടി തോമസ് എം എൽ എ . അപ്പർ കുട്ടനാടൻ മേഖലയായ ഇവിടെ റോഡ് ഉയർത്തി ഉന്നത നിലവാരത്തിൽ റോഡ് പണിതാലേ തകർച്ച ഇല്ലാത്ത റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമാകു .
അല്ലാതെ തുച്ഛമായ തുക മുടക്കി നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ടാൽ മാസങ്ങൾക്കുള്ളിൽ റോഡിന്റെ അവസ്ഥ ഇതിലും പരിതാപമായിരിക്കും. നിരണം പഞ്ചായത്തിലെ പുരാതനമായ എം ജി റോഡ് ഉയർത്തി ഉന്നത നിലവാരത്തിൽ പണിയണമെന്നത് വർഷങ്ങളായിട്ടുള്ള നാട്ടുകാരുടെ ആവശ്യമാണ്.
ഓർത്തഡോക്സ് സഭയുടെ നേത്യത്വത്തിലുള്ള മുതിർന്ന പൗരൻന്മാരെ താമസിപ്പിക്കുന്ന മാർ ഒസ്താത്തിയോസ് ഭവൻ ഈ റോഡ് വശത്താണ്. മണ്ണംത്തോട്ടു വഴി എസ് എൻ ഡി പി ശാഖയും,മണ്ണം ത്തോട്ടു വഴി എം ഡി എൽപി സ്കൂളും എം ജി റോഡിന് വശത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
എന്നിട്ടും അധികാരികൾ ഈ റോഡ് തിരിഞ്ഞ് നോക്കാത്തത് നാട്ടുകാരോടുള്ള വെല്ലുവിളിയായി മാറുകയാണ്.
പത്തനംതിട്ട തിരുവല്ല നിരണം പഞ്ചായത്തിലെ അതിപുരാതനമായ എം ജി റോഡ് തകർന്നു
Advertisement
Advertisement
Advertisement