തിരുവല്ല : അപ്പർ കുട്ടനാട്ടിലെ ആലംതുരുത്തി ഭാഗം ഇങ്ങനെ വെള്ളക്കെട്ടിൽ കിടന്നാൽ മതിയോ ? എന്തൊരു നാണക്കേടാണ് നമ്മുടെ നാടിന്. ഇത് കാണാൻ നമ്മുടെ നാട്ടിൽ ജനപ്രതിനിധികൾ ഇല്ലയോ ? ഇത് ജനങ്ങൾ ചോദിക്കുന്നത് ഗതികെട്ടത് കൊണ്ടാണ്.പ്ലീസ് ജനപ്രതിനിധികൾ ഇത് വഴി യാത്ര ചെയ്യുന്നവരെ ഒന്ന് കടാക്ഷിക്കില്ലേ...
തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ ആലംതുരുത്തി മാർക്കേറ്റിന് സമീപം ചന്ദ്ര സ്‌റ്റുഡിയോയുടെ മുൻ വശമാണിത്.
കോടികൾ മുടക്കി റോഡ് പണിതു എന്ന ക്രെഡിറ്റുമായി നടക്കുന്നവർ ഈ ദുരവസ്ഥ കൂടി മനസ്സിലാക്കണം . ഇരുചക്ര വാഹനക്കാരും കാൽനടയാത്രക്കാരുമാണ് ഇതിന്റെ ദുരിതം കൂടുതൽ അനുഭവിക്കുന്നത്. വലിയ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെയും ഇരുചക്ര വാഹന യാത്രക്കാരുടെയും ദേഹത്ത് ചെളിവെള്ളം തെറിപ്പിക്കുക പതിവാണ്.
സംസ്ഥാന ഹൈവേയിൽ ഇത്രയും നാണം കെട്ട ഒരു ഭാഗം വേറെയില്ല. നിരവധി വാർത്തകൾ നൽകി. ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചു. അവരെ നേരിൽ കണ്ടു .എന്നിട്ടും ഒരു പ്രയോജനവും നാട്ടുകാർക്കില്ല. ഇന്ന് ശരിയാകും നാളെ ശരിയാകുമെന്ന് പറയുന്നതല്ലാതെ ജനങ്ങളുടെ ദുരിതം മാറുന്നില്ലെന്ന് മാത്രം.
സർക്കാർ ഖജനാവിൽ നിന്ന് കോടികൾ അനുവധിച്ചാൽ പോരാ, അത് കൊണ്ട് ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യിക്കാൻ കൂടി ജനപ്രതിനിധിയ്ക്ക് കഴിയണം.എങ്കിൽ മാത്രമേ ജയിപ്പിച്ച് വിട്ട വോട്ടർമാരുടെ മനം നിറയു ...
തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ദുരിതത്തിൽ പ്രതിക്ഷേധം ശക്തമാകുന്നു ...
Advertisement
Advertisement
Advertisement