breaking news New

കൊല്ലത്ത് സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

ഉമയനല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്. കൊല്ലം മൈലാപൂരിൽ വെച്ചാണ് സംഭവം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നുവെന്നാണ് കേസ്.

സുഹൃത്തുക്കളായ ഷെഫീക്ക്, തുഫൈൽ എന്നിവരാണ് പ്രതികൾ. റിമാൻഡിലുള്ള പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5