breaking news New

കു​ടും​ബ​നാ​ഥ​ന്‍റെ മ​ദ്യ​പാ​ന​വും കു​ടും​ബ​ത്തി​ന്‍റെ പ്രേ​ത​ബാ​ധ​യും മാ​റ്റാ​മെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി പൂ​ജ​ക​ൾ ന​ട​ത്തി​യ മ​ന്ത്ര​വാ​ദി​യാ​യ യു​വാ​വ് വീ​ട്ടു​കാ​രു​ടെ പ​തി​നൊ​ന്ന​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി

കൊച്ചി : നായരമ്പലം നെടുങ്ങാട് ആണ് സംഭവം. പൂജകൾക്ക് മുന്നോടിയായി വീട്ടിലുള്ളവരുടെ സ്വർണാഭരണങ്ങൾ ഊരി കിഴി കെട്ടി 60 ദിവസം പൂജയിൽ സമർപ്പിക്കണമെന്നു പറഞ്ഞ് വാങ്ങിയതാണ്. പുറത്തറിഞ്ഞാൽ ഫലം കിട്ടില്ലെന്നതിനാൽ പുറത്താരും ഇതറിയരുതെന്നും പറഞ്ഞു. പൂജ കഴിഞ്ഞ് ആൾ മുങ്ങിയതോടെയാണ് വീട്ടുകാർക്ക് തട്ടിപ്പ് മനസിലായത്.

വീട്ടുകാരുടെ ബന്ധുവായ ഒരു സ്ത്രീ മുഖേനയാണ് മന്ത്രവാദിയായ യുവാവിനെ പരിചയപ്പെട്ടത്. സംഭവത്തെ തുടർന്ന് വീട്ടുകാർ ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറവൂർ താണിപ്പാടം സ്വദേശി ശ്യാം എന്നയാൾക്കെതിരേ കേസ് എടുത്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5