സ്വര്‍ണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നിലെന്ന് പിതാവ് പറഞ്ഞു. ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും ഇയാള്‍ നേരത്തെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ജുന്‍ പൊലീസിന്റെ പിടിയിലായതോടെ ഇനി മരണത്തിന് പിന്നിലെ സത്യങ്ങള്‍ പുറത്തുവരുമെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് വ്യക്തമാക്കി.
അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്‌കറാണെന്നാരോപിച്ച് അര്‍ജുന്‍ തങ്ങള്‍ക്കെതിരെ ത്യശൂര്‍ എംഐസിറ്റിയില്‍ കേസ് കൊടുത്തിരുന്നെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം തരണം എന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നെന്നും ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ അര്‍ജുന്‍ തന്നെയാണെന്ന് ഉറപ്പാണെന്നും എങ്ങും തൊടാതെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സിബിഐ കൊടുത്തിരിക്കുന്നതെന്നും പിതാവ് കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കടത്തു സംഘമാണ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെന്നും കേസില്‍ നീതിയും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അര്‍ജുന്‍ അറസ്റ്റിലായെങ്കിലും ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലെന്ന നിലപാടിലാണ് പൊലീസ്. പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്.
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൊലപതകമെന്ന നിലപാടില്‍ ഉറച്ചുനിന്ന് പിതാവ് കെ സി ഉണ്ണി
Advertisement
Advertisement
Advertisement