തമിഴ്‌നാട് അണ്ണാനഗര്‍, എം.ജി.ആര്‍. കോളനിയില്‍ സ്‌നേഹപ്രിയ(33)യാണു പിടിയിലായത്. പതിനാറായിരം രൂപയും ഒരു പവന്റെ വളയുമാണ് മോഷ്ടിച്ചത്.
ചേര്‍ത്തല കോടതിയിലെ അഭിഭാഷകയായ കോടം തുരുത്ത് ഹരിതഭവനത്തില്‍ അഷിത ഉണ്ണി(31)യുടെ ബാഗില്‍ നിന്നാണ് പണവും ആഭരണവും കവര്‍ന്നത്. സ്വര്‍ണം മാറ്റിവാങ്ങാനായി ചമ്മനാട് ബസ് സ്‌റ്റോപ്പില്‍നിന്ന് എറണാകുളത്തേക്ക് പോകാനായി കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറിയ അഷിത ടിക്കറ്റ് എടുക്കാനുള്ള ചില്ലറക്കായി ബാഗ് തുറന്നപ്പോഴാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന പണവും വളയും കവര്‍ന്നതായി മനസ്സിലായത്.
ഈ സമയം അരൂര്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ: സബിത സ്‌റ്റേഷനിലേക്ക് വരുന്നതിനായി ബസിലുണ്ടായിരുന്നു. നാടോടി സ്ത്രീ നോട്ട് ചുരുട്ടിമാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട സബിത ഉടനെ അവരെ പിടികൂടുകയായിരുന്നു. വളയും പണവും ബസിന്റെ പ്ലാറ്റ്‌ഫോമിലേക്കിട്ട ശേഷം രക്ഷപ്പെടാന്‍ സ്ത്രീ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. സബിതയുടെ സമയോചിത ഇടപെടലാണ് പണവും വളയും തിരിച്ചുകിട്ടാന്‍ കാരണമായത്.
പിടിയിലായ സ്ത്രീ വിവിധ പേരുകള്‍ പറഞ്ഞു പോലീസിനെ കുഴക്കിയിരുന്നു. പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തെരച്ചില്‍ നടത്തിയാണ് ഇവരുടെ വിവരം ശേഖരിച്ചത്. തിരക്കുള്ള ക്ഷേത്രം, പള്ളി, ബസ് എന്നിവിടങ്ങളിലാണ് ഇവര്‍ മോഷണം നടത്തുന്നത്. പാലാ, കണ്ണമാലി സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് മോഷണത്തിനായി കേരളത്തില്‍ എത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവര്‍ എന്ന് പോലീസ് പറഞ്ഞു. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രചെയ്ത അഭിഭാഷകയുടെ ബാഗില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച നാടോടി സ്ത്രീയെ അതേ ബസിലെ യാത്രക്കാരിയായ എ.എസ്.ഐ. കൈയോടെ പിടികൂടി
Advertisement
Advertisement
Advertisement