രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകളാണ് ജാപ്പനീസ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജനപ്രിയ സ്കൂട്ടറായ ആക്ടീവയുടെ ഇലക്ട്രിക് പതിപ്പായ ‘ആക്ടീവ ഇ’ ആണ് ഇതിലൊന്ന്. ക്യുസി1 ആണ് രണ്ടാമത്തെ മോഡൽ.
ആക്ടിവ ഇവിയിൽ ഊരിമാറ്റാവുന്ന ബാറ്ററിയും ക്യുസി1 ഇവിയിൽ ഫിക്സഡ് ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുംബൈയിൽ ഉടൻതന്നെ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷൻ തുടങ്ങുമെന്നും കന്പനി പറയുന്നു.
ഒറ്റ ചാർജിൽ 102 കിലോമീറ്റർ റേഞ്ചാണ് ആക്ടീവ ഇ സ്കൂട്ടറിന് കമ്പനി പറയുന്നത്. സ്റ്റാൻഡേർഡ്, സ്പോർട്, ഇകോണ് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും റിവേഴ്സ് മോഡ് ഫീച്ചറും ലഭ്യമാണ്. ബ്ലൂടൂത്ത്, ഹോണ്ട റോഡ് സിങ്ക് ഡുവോ എന്ന ഫീച്ചറും ലഭ്യമാണ്. സ്റ്റാൻഡേർഡ്, സിങ്ക് ഡ്യുവോ എന്നീ രണ്ട് വേരിയന്റുകളിൽ ഈ മോഡൽ ലഭ്യമാകും.
80 കിലോമീറ്റർ റേഞ്ചുള്ള വാഹനമാണ് ക്യുസി1. ഇന്ത്യൻ മാർക്കറ്റിന് മാത്രമായി ഹോണ്ട പുറത്തിറക്കുന്ന വാഹനമാണിത്. ഏറെക്കുറെ ‘ആക്ടീവ ഇ’യോട് സാമ്യമുള്ള രൂപമാണ് ഇതിനുമുള്ളത്.
അതേസമയം, എൽഇഡി ഡിആർഎൽ ഇതിൽ കാണാനാകില്ല. 1.5 കിലോവാട്ടിന്റെ ഫിക്സഡ് ബാറ്ററി പാക്കാണ് ‘ക്യുസി1’ൽ ഉള്ളത്. 5 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, യുഎസ്ബി, ടൈപ്പ് സി ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.
ആക്ടീവ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപനവും ബുക്കിംഗും ജനുവരി ഒന്നിന് ആരംഭിക്കും. 2025 ഫെബ്രുവരി മുതൽ ഡെലിവറികൾ ആരംഭിക്കും.
പ്രാരംഭഘട്ടത്തിൽ, ഇ-സ്കൂട്ടർ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ ലഭ്യമാകും. തുടർന്ന് മറ്റ് നഗരങ്ങളിൽ വിപുലീകരിക്കും.
ഇതാ എത്തിക്കഴിഞ്ഞു ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് ഹോണ്ടയും
Advertisement
Advertisement
Advertisement