breaking news New

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു !!

തിരൂർ-താനൂർ റോഡിൽ പൂക്കയിൽ ടൗണിൽ ഇന്നലെ വൈകിട്ടാണ് സംഭവം. സ്‌കൂട്ടർ ഓടിച്ചിരുന്ന ഒഴൂർ സ്വദേശിയായ യുവതിയും ഒപ്പമുണ്ടായിരുന്ന വിദ്യാർഥിയും തലനാരിഴക്ക് രക്ഷപ്പെട്ടു.

സ്‌കൂൾ വിട്ട് എൽകെജി വിദ്യാർഥിയെ സ്‌കൂട്ടറിൽ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറിൽ നിന്ന് പുക ഉയർന്നതോടെ യുവതി വണ്ടി നിർത്തി കുട്ടിയെയും വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുകയായിരുന്നു.

നാട്ടുകാർ വെള്ളമൊക്കെ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി. തുടർന്ന് തീ നിയന്ത്രണവിധേയമാക്കി. സ്‌കൂട്ടറിന്റെ ബാറ്ററിക്കാണ് തീപിടിച്ചതെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5