കോഴിക്കോട് കൊടുവള്ളിയില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. സ്വര്‍ണ്ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിന്റെ പക്കല്‍ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വര്‍ണ്ണം കവര്‍ച്ച ചെയ്തത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാത്രി കടയടച്ച ശേഷം സ്വര്‍ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം വാഹനത്തിലിടിച്ച് വീഴ്ത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. റോഡില്‍ തെറിച്ച് വീണ ബൈജുവിന്റെ ബാഗില്‍ ഉണ്ടായിരുന്ന സ്വര്‍ണവുമായി സംഘം കടന്ന് കളയുകയായിരുന്നു. അപകടത്തില്‍ ബൈജുവിന് പരിക്കേറ്റിട്ടുണ്ട്.
ജീവന്‍ തിരിച്ചുകിട്ടയത് ഭാഗ്യമെന്ന് ബൈജു പറഞ്ഞു. ബൈജുവിന്റെ വീടിന് 150 മീറ്റര്‍ മാത്രം അകലെവെച്ചാണ് സംഭവം നടന്നത്.കവര്‍ച്ചാ സംഘത്തെ കണ്ടാല്‍ തിരിച്ചറിയാനാകും. മോഷ്ടാക്കളെ ഉടന്‍ പിടികൂടണമെന്നും ബൈജു ആവശ്യപ്പെട്ടു. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണം നടത്തിവരുന്നതായി കൊടുവള്ളി പൊലീസ് പറഞ്ഞു. പ്രദേശത്ത് വാഹന പരിശോധന പൊലീസ് ശക്തമാക്കി.
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ വ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോ സ്വര്‍ണം കവര്‍ന്നു
Advertisement
Advertisement
Advertisement