breaking news New

മുകേഷ് ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരെ കൊടുത്ത പരാതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് നടി

പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തുകയാണെന്ന് അറിയിച്ച് ആലുവ സ്വദേശിയായ നടി. പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു പീഡനാരോപണങ്ങള്‍ ഉന്നയിച്ച് നടി രംഗത്തെത്തിയത്. ഇവര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയുണ്ടായ നടിയുടെ പിന്മാറ്റം കേസന്വേഷണത്തെത്തന്നെ ബാധിക്കുമെന്ന തോന്നലുണ്ടാക്കി. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും മാദ്ധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞിരുന്നു.പരാതിയില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ച് എസ് ഐ ടിക്ക് കത്ത് നല്‍കുമെന്നും നടി പറഞ്ഞിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5