breaking news New

ഗോവയിലെ ഒരു ഭക്ഷണശാലയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന നടന്‍ വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു

ഇംഗ്ലിഷില്‍ ചീത്ത പറയുന്ന വിനായകനെ വീഡിയോയില്‍ കാണാം. ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയാണിത്.

വ്യക്തിപരമായ കാര്യങ്ങള്‍ക്കായാണ് വിനായകന്‍ ഗോവയില്‍ പോയത്. ഇതിനിടെയാണ് ഗോവയിലെ ഭക്ഷണശാലയിലെ ആളുകളുമായി വാക്ക് തര്‍ക്കമുണ്ടായത്. എന്താണ് കാരണമെന്നത് വ്യക്തമല്ല. എന്നാല്‍ ഇത് ഏതെങ്കിലും സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമാണോ എന്നും പലരും ചോദിക്കുന്നുണ്ട്.

അതേസമയം, മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് വിനായകന്‍ ഇനി അഭിനയിക്കുന്നത്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നാഗര്‍കോവിലില്‍ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ വിനായകന്‍ നായകന്‍ ആകുമ്പോള്‍ മമ്മൂട്ടി വില്ലനായി വേഷമിടും. ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ സഹരചയിതാവായിരുന്നു ജിതിന്‍.

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ സംവിധായകനായ റോബി വര്‍ഗീസ് രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം ആകും സംഗീതം ഒരുക്കുക. ഭ്രമയുഗം, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന മ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാകും പുതിയ ചിത്രത്തിലേത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5