തറവാട്ടു വീട്ടിൽ പിതാവ് ബാലൻ കെ.നായരുടെ സ്മൃതി കുടീരത്തിന് സമീപത്താണ് അന്ത്യവിശ്രമം.
മൃതദേഹം വൈകിട്ട് 3.30നാണ് വീട്ടുവളപ്പിൽ സംസ്കരിച്ചത്.
ഷൊർണൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ സിനിമ– സാംസ്കാരിക മേഖലയിലെ പ്രമുഖർ എത്തി.
മുൻമന്ത്രി എ.കെ.ബാലൻ, എംഎൽഎമാരായ പി.മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിൻ, സിനിമാ താരങ്ങളായ സിജു വിൽസൺ, കോട്ടയം നസീർ, സീമ ജി.നായർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരിച്ചത്.
അന്തരിച്ച നടൻ മേഘനാദന് ജന്മനാട് വിട നൽകി
Advertisement

Advertisement

Advertisement

