breaking news New

സിനിമയില്‍ വിറപ്പിച്ച വില്ലന്‍ : ജീവിതത്തില്‍ പച്ചയായ മനുഷ്യന്‍ ; അസ്ത്രത്തിലൂടെ ആദ്യ അഭിനയം, പിന്നീട് നിരവധി കഥാപാത്രങ്ങള്‍ ; നടൻ മേഘനാഥൻ യാത്രയായി ... ഞെട്ടലിൽ സിനിമാലോകം ...

അഭിനയിച്ച സിനിമകളില്‍ എല്ലാം തന്നെ വില്ലന്‍ കഥാപാത്രമായി തിളങ്ങിയ താരം. എന്നാല്‍ അധികം അവസരം താരത്തെ തേടി എത്തിയിരുന്നില്ല. എന്നാല്‍ അതില്‍ മേഘനാഥന് ഒട്ടും വിഷമം ഉണ്ടായിരുന്നില്ല. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അച്ഛന്റെ പാത പിന്തുടര്‍ന്ന മകനാണ് മേഘനാഥന്‍. വില്ലനായിരുന്നു സിനിമയില്‍ എങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ തന്റെ അച്ഛനോളം സിംപിള്‍ ആയിരുന്നു അദ്ദേഹം.

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ അത്രയേറെ വെറുപ്പിച്ച നടനായിരുന്നു ബാലന്‍ കെ നായര്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹത്തോളം നല്ല മനുഷ്യനില്ല എന്ന് അടുത്ത സുഹൃത്തുക്കളും നാട്ടുകാരും പറഞ്ഞിരുന്നു. അതേ നന്മ തന്നെയാണ് ബാലന്‍ കെ നായര്‍ തന്റെ മക്കള്‍ക്കും പകര്‍ന്ന് നല്‍കിയത്. സിനിമകളില്‍ വിറപ്പിച്ച വില്ലനായിരുന്നുവെങ്കിലും, ജീവിതത്തില്‍ മേഘനാഥനും പച്ചയായ മനുഷ്യനായിരുന്നു.

സിനിമയും അഭിനയവും മാത്രമല്ല ജീവിതം, അതിനപ്പുറം ഒരു ലോകവും ഉണ്ട് എന്ന് മേഘനാഥന്‍ തിരിച്ചറിഞ്ഞിരുന്നു. ബാലന്‍ കെ നായരുടെ മകന്‍ ആയതുകൊണ്ടാണോ, മേഘനാഥനും സിനിമയില്‍ വില്ലനായി തന്നെ തുടങ്ങിയത് എന്ന് ചോദിച്ചപ്പോള്‍, എന്നെ കണ്ടപ്പോള്‍ ആളുകള്‍ക്ക് അങ്ങനെ തോന്നിയിരിക്കാം എന്നാണ് മേഘനാഥന്‍ പറഞ്ഞിരുന്നത്.

ചെറുപ്പത്തില്‍ പഠിക്കാന്‍ നല്ല ഉഴപ്പായിരുന്നു. ആ കാരണം കൊണ്ട് ബാലന്‍ കെ നായര്‍ അദ്ദേഹത്തോടൊപ്പം മദ്രാസില്‍ കൊണ്ടുപോയി ചേര്‍ത്തു. പത്താം ക്ലാസ് വരെ അവിടെ സംവിധായകന്‍ കെജി രാജശേഖരന്‍ സാറിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചായിരുന്നു പഠനം. അവിടെ ബാലന്‍ കെ നായരുടെ സിനിമാ സുഹൃത്തകള്‍ വരുമായിരുന്നു. ഒരിക്കല്‍ നിനക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു, ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ അസ്ത്രം എന്ന സിനിമയിലൂടെയാണ് മേഘനാഥന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

ശേഷം പഞ്ചാഗ്നിയിലെ വില്ലന്‍ കഥാപാത്രം. അന്ന് മേഘനാഥന്റെ അറിയപ്പെടുന്ന കഥാപാത്രമായി മാറി. പിന്നീട് ആളകുളെ ഞെട്ടിച്ച നിരവധി കഥാപാത്രങ്ങള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നുവേണ്ട പല താരങ്ങള്‍ക്കും പ്രതിനായകനായി സിനിമയില്‍ തിളങ്ങി.

എണ്‍പതുകള്‍ മുതല്‍ സിനിമയില്‍ ഉണ്ടായിരുന്നുവെങ്കിലും അറുപതില്‍ താഴെ മാത്രമാണ് മേഘനാഥന്‍ ചെയ്ത സിനിമകള്‍. പക്ഷേ ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം ശ്രദ്ധേയമായതുകൊണ്ട് ആളുകളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോയിട്ടില്ല. കുടമാറ്റം സിനിമയുടെ സമയത്ത് ഉണ്ടായ അപകടം കുറെ നാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നു. എങ്കിലും അദ്ദേഹം ചെയ്ത സിനിമകള്‍ ഒന്നും തന്നെ ആളുകള്‍ മറന്നിട്ടില്ല. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ കഥാപാത്രമാണ് മേഘനാഥന്റെ കരിയറില്‍ ഒരു വലിയ ബ്രേക്ക് നല്‍കിയ മറ്റൊരു വേഷം.

ചെങ്കോല്‍, ചമയം, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, ന്യൂസ് പേപ്പര്‍ ബോയ്, ഒരു മറവത്തൂര്‍ കനവ്, ക്രൈം ഫയല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉത്തമന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

വില്ലന്‍ റോളുകളിലൂടെയാണ് തുടക്കക്കാലത്ത് ശ്രദ്ധ നേടുന്നത്. എന്നാല്‍ പിന്നീട് ക്യാരക്ടര്‍ റോളുകളിലും കയ്യടി നേടി. 2022 ല്‍ പുറത്തിറങ്ങിയ കൂമന്‍ ആണ് അവസാനം അഭിനയിച്ച സിനിമ. സിനിമയ്ക്ക് പുറമെ സീരിയലുകളിലും അഭിനയിച്ചു. സ്നേഹാഞ്ജലി, സ്ത്രീത്വം, മേഘസന്ദേശം, ചിറ്റ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5