ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനായി സ്വാമി ചാറ്റ് ബോട്ട്.
വാട്സ്ആപ്പിലൂടെയാണ് സ്വാമി ചാറ്റ് ബോട്ടിന്റെ സേവനം ലഭ്യമാകുന്നത്.
പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സ്വാമി ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്. 6238008000 എന്ന നമ്പരില്‍ ഫോണിലെ വാട്സ്ആപ്പിലൂടെ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ നമ്പരിലേക്ക് ‘ഹായ്’ അയച്ചാല്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ആറ് ഭാഷകളില്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ക്ഷേത്രത്തിലെ പൂജാ സമയങ്ങളും മറ്റ് വിവരങ്ങളും അറിയാന്‍ സാധിക്കും.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഭക്തര്‍ക്ക് ഈ ചാറ്റ്‌ബോട്ടിലൂടെ ലഭ്യമാകും. പൊലീസ്, ആരോഗ്യം, ഫയര്‍ഫോഴ്സ്, ഭക്ഷ്യ സുരക്ഷ, ഫോറസ്റ്റ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങളും എഐ ചാറ്റ്ബോട്ടിന്റെ സഹായത്തോടെ അറിയാനാകും. അപകട അത്യാഹിത സാഹചര്യങ്ങള്‍ സംബന്ധിച്ച് ചാറ്റ് ബോട്ട് കൃത്യമായ സുരക്ഷാ മുന്നറിയിപ്പുകളും നല്‍കുന്നതായിരിക്കും.
മണ്ഡലകാലത്തോടനുബന്ധിച്ച് അയ്യപ്പ ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാതെ സുഗമമായ തീര്‍ത്ഥാടനം ഉറപ്പുവരുത്താന്‍ അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ് : ഇപ്പോഴിതാ അയ്യപ്പ ഭക്തര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്
Advertisement
Advertisement
Advertisement