breaking news New

വൈ.എം.സി.എ തിരുവല്ലാ സബ് - റീജൺ റൂബി ജൂബിലി ആഘോഷ ഉദ്ഘാടനം നവംബർ 21ന് പത്തനംതിട്ട തിരുവല്ല വൈ. എം.സി.എ യിൽ

തിരുവല്ല : വൈ.എം.സി.എ സബ് - റീജൺ റൂബി ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2024 നവംബർ 21 വ്യാഴാഴ്ച 4.30 ന് സ്തോത്ര ശുശ്രൂഷയോടെ ആരംഭിക്കും.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് III കാതോലിക്കാ ബാവാ ഉദ്ഘാടനം നിർവഹിക്കും.

ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിക്കും. ആൻ്റോ ആന്റണി എം.പി ജൂബിലി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അഡ്വ. മാത്യു ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും.

വൈ.എം.സി.എ ദേശീയ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അഡ്വ. വി.സി സാബു, മുൻ സബ് - റീജൺ ചെയർന്മാരായ അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. ജോസഫ് നെല്ലാനിക്കൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് പ്രൊഫ. കുര്യൻ ജോൺ എന്നിവർ ആശംസകൾ അർപ്പിക്കും.

വൈ.എം.സി.എ കൾ സ്നേഹാർദ്ര സമൂഹ സൃഷ്ടിക്ക് എന്നതാണ് ജൂബിലി ചിന്താവിഷയം.

ആദ്ധ്യാത്മിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിട്ടുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷം പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. യോഗത്തിൽ സമൂഹത്തിൽ വിവിധ മേഖലകളിൽ ശ്രേഷ്ഠ സേവനങ്ങൾ നിർവഹിച്ചിട്ടുള്ളവരെയും വൈ.എം.സി.എ സീനിയർ നേതാക്കന്മാരെയും ആദരിക്കും.

ഡോ. ബി.ജി ഗോകുലൻ, ജോസി പോൾ മാരേട്ട് എന്നിവർക്ക് ജൂബിലി അവാർഡുകൾ വിതരണം ചെയ്യും.

പരിപാടികൾക്ക് മുൻ സബ് - റീജൺ ചെയർമാൻമാർ രക്ഷാധികാരികളായും വർഗീസ് ടി. മങ്ങാട് (ചെയർമാൻ) ജോ ഇലഞ്ഞിമൂട്ടിൽ (ജനറൽ കൺവീനർ) അഡ്വ. ജോസഫ് നെല്ലാനിക്കൽ (കോ-ഓർഡിനേറ്റർ) സുനിൽ മറ്റത്ത് (സബ് - റീജൺ ജനറൽ കൺവീനർ) എന്നിവരും ജൂബിൻ ജോൺ (ഫിനാൻസ്) അഡ്വ. എം.ബി നൈനാൻ (റിസപ്ഷൻ), കെ.സി മാത്യു (സാമൂഹ്യ സേവനം), ലാലു തോമസ് (പ്രോഗ്രാം) ലിനോജ് ചാക്കോ (പബ്ലിസിറ്റി) തോമസ് വി. ജോൺ (ഇൻ്റർ വൈ.എം.സി.എ മത്സരങ്ങൾ), എബി ജേക്കബ് (സാംസ്കാരികം), എന്നിവർ ചെയർമാൻമാരായും ജേക്കബ് മാത്യു (ഫിനാൻസ്) ജിനു ജോയ് (റിസപ്ഷൻ), റവ. പ്രസാദ് വി. കുഴിയത്ത് (സാമൂഹ്യ സേവനം), സജി മാമ്പ്രക്കുഴിയിൽ (പ്രോഗ്രാം), റോയി വർഗീസ് (പബ്ളിസിറ്റി), നിതിൻ വർക്കി ഏബ്രഹാം (ഇൻ്റർ വൈ.എം.സി.എ മത്സരങ്ങൾ) മത്തായി കെ. ഐപ്പ് (സാംസ്കാരികം), എന്നിവർ കൺവീനർമാരെയുള്ള വിവിധ കമ്മറ്റി പ്രവർത്തിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5