breaking news New

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് വിഭാഗത്തിലെ പടക്കുതിര റിയൽമി ജിടി 7 പ്രോ ചൈനയിൽ അവതരിപ്പിച്ചു

ഇന്ത്യയിൽ നവംബർ 26-ന് ലോഞ്ച് ചെയ്യും. ഇന്ത്യയിൽ ഒരു ലോഞ്ചിങ് ഇവന്‍റ് നടത്തിയാകും ഇന്ത്യൻ വിപണിയിലേക്ക് റിയൽമി, ഫോണുമായി വരുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ക്വാൽകോമിന്‍റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി ഇന്ത്യൻ വിപണിയിൽ എത്തുന്ന ആദ്യത്തെ ഫോണാകും ജിടി 7 പ്രോ. ഷവോമി, ഐക്യൂ എന്നിവയും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റുമായി രംഗത്തുണ്ടെങ്കിലും ഇന്ത്യയിലെ രംഗപ്രവേശനം ഇവരാരും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. പതറാത്ത പെർഫോമൻസിനൊപ്പം കരുത്തുറ്റ ബാറ്ററിയുമാണ് ജിടി 7 പ്രോയുടെ പ്രധാന സവിശേഷതകൾ.

മറ്റ് സവിശേഷതകൾ

ഡിസ്പ്ലേ: 120Hz റീഫ്രെഷ് റേറ്റുള്ള 6.78 ഇഞ്ച് 1.5K 8 ടി എൽപിടിഒ സാംസങ് എക്കോ ഓലെഡ് ഡിസ്പ്ലേ

ഒഎസ്: ആൻഡ്രോയ്ഡ് 15

പിൻ കാമറ: 50 എംപി സോണി ഐഎംഎക്സ് 906 ഒഐഎസ് + 8 എംപി അൾട്രാവൈഡ് + 50 എംപി 3x റിയർ

മുൻ കാമറ: 16 എംപി

ബാറ്ററി: 120 വാട്ട് അതിവേഗ ചാർജിങ് പിന്തുണയുള്ള 6500 എംഎഎച്ച് ബാറ്ററി

ഫിംഗർപ്രിന്‍റ്: ഗുഡിക്സ് അൾട്രാസോണിക് ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സെൻസർ

ഭാരം: 222 ഗ്രാം

ഇവ കൂടാതെ എൻഎഫ്സി, ഐപി 68+69 വാട്ടർപ്രൂഫ് റേറ്റിങ്, ഗൊറില്ല ഗ്ലാസ് 7, ഐആർ ബ്ലാസ്റ്റർ അടക്കം നിരവധി പ്രീമിയം ഫീച്ചറുകളാണ് ഫോണിൽ അടങ്ങിയിരിക്കുന്നത്. 42655 രൂപ മുതലായിരിക്കും ഇന്ത്യയിൽ വില ആരംഭിക്കുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5