കോർട്ട് റൂമിൽ വക്കീൽ വേഷത്തിൽ നിൽക്കുന്ന സുരേഷ് ഗോപിയെയും അകത്തളത്തിൽ നിൽക്കുന്ന അനുപമ പരമേശ്വരനെയും പോസ്റ്ററിൽ കാണാം. ‘നീതി ലഭിക്കും’ എന്ന കുറിപ്പോടെയാണ് സെക്കൻഡ് ലുക്ക് പുറത്തുവന്നിരിക്കുന്നത്.
പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജെ.എസ്.കെ. ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. ജെ എസ് കെ ഉടൻ തിയറ്ററുകളിൽ എത്തും. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ജെ.എസ്.കെ’. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം.
സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവ നിർവഹിക്കുന്നു.എഡിറ്റർ സംജിത് മുഹമ്മദ്, മ്യുസിക് ഗിരീഷ് നാരായണൻ, ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൾട്ടന്റ് – വൈശാഖ് വടക്കേവീട് ജിനു അനിൽകുമാർ, വൈശാഖ്,പി ആർ ഒ -എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഒറ്റക്കൊമ്പന്‍ ആണ് വരാനിരിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം.
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജെ.എസ്.കെ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
Advertisement

Advertisement

Advertisement

