അർബുദത്തെത്തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. മരണവിവരം മകൻ അൻഷുമൻ സിൻഹ സ്ഥിരീകരിച്ചു. ഭോജ്പുരി നാടൻ ഗാനങ്ങളിലൂടെ പ്രശസ്തയായ വ്യക്തിയാണ് ശാരദ സിൻഹ.
ബിഹാർ സ്വദേശിനിയായ ശാരദ സിൻഹ മൈഥിലി, മഗായ് ഭാഷകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഛത്ത് ഫെസ്റ്റിവലിൽ ശാരദ പാടിയിട്ടുള്ള പാട്ടുകൾ ഏറെ ജനപ്രിയമാണ്. മേനേ പ്യാർ കിയാ, ഹം ആപ്കെ ഹോ കോൻ എന്നീ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. അനുരാഗ് കശ്യപിന്റെ ഗ്യാങ്സ് ഓഫ് വാസിപൂരിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പദ്മശ്രീയും സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പാണ് ശാരദ സിൻഹയുടെ പങ്കാളി ബ്രജി കിഷോർ സിൻഹ അന്തരിച്ചത്.
പ്രശസ്ത നാടൻപാട്ട് ഗായികയും പദ്മഭൂഷൺ അവാർഡ് ജേതാവുമായ ശാരദ സിൻഹ (72) അന്തരിച്ചു
Advertisement

Advertisement

Advertisement

