തങ്ങള്‍ തമ്മില്‍ ഒമ്പത് വയസിന്റെ പ്രായവ്യത്യാസം മാത്രമേയുള്ളു എന്നാണ് ഇരുവരും പറയുന്നത്.
നാലാളെ അറിയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ. നമ്മുടെ ജീവിതത്തില്‍ വരുന്ന ഓരോരെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അത് ഇത്രയും വലിയ തെറ്റാണോ?
ഇവരുടെ ജീവിതം അങ്ങനെയായതു കൊണ്ടാകും ആ രീതിയില്‍ സംസാരിക്കുന്നത്. ഇങ്ങനെയൊക്കെയുള്ള കമന്റുകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും മോശം കമന്റുകള്‍ വരുമെന്ന് വിചാരിച്ചില്ല. സെക്‌സിന് വേണ്ടിയല്ല ഞാന്‍ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവര്‍ക്കൊരു അച്ഛന്‍ വേണം. എന്റെ ഭര്‍ത്താവ് എന്ന് പറയാന്‍ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം.
സെക്‌സ് മാത്രമാണ് ജീവിതമെന്ന് എഴുതിവച്ചിട്ടുണ്ടോ. സെക്‌സ് ഇല്ലാതെയും ജീവിക്കാന്‍ പറ്റില്ലേ? ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സെക്‌സ്. 60 വയസുള്ള ആള്‍ നാല്‍പതുകാരിയെ വിവാഹം ചെയ്തു എന്നൊക്കെയാണ് വാര്‍ത്തകള്‍. ഇദ്ദേഹത്തിന് 49 വയസും എനിക്ക് 40 വയസുമാണ്. ഞാന്‍ 84ല്‍ ആണ് ജനിച്ചത്. ഇദ്ദേഹം 75ലും.
ഇനി 60 വയസ് എന്ന് പറയുന്നവര്‍ പറഞ്ഞോട്ടെ. ഇവര്‍ പച്ചയ്ക്ക് പറയുന്നതു പോലെ അറുപതുകാരന്റെ കൂടെ നാല്‍പതോ അന്‍പതോ വയസുള്ള ഞാന്‍ താമസിച്ചാല്‍ എന്താണ് പ്രശ്‌നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകള്‍ക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാന്‍ പറ്റില്ല.
നമ്മുടെ സമൂഹം ഇങ്ങനെയാണ്, അതുകൊണ്ട് തന്നെ നാടും നന്നാകില്ല എന്നാണ് ദിവ്യ ശ്രീധര്‍ പറയുന്നത്. അതേസമയം, ഒക്ടോബര്‍ 30ന് ആണ് ദിവ്യയും ക്രിസും വിവാഹിതരായത്. സീരിയലുകളില്‍ ക്യാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ ക്രിസ് വേണുഗോപാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമാണ്.
നടന്‍ ക്രിസ് വേണുഗോപാലിന്റെയും നടി ദിവ്യ ശ്രീധറിന്റെയും വിവാഹത്തിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് ; ഇരുവരുടെയും പ്രായ വ്യത്യാസമാണ് ചര്‍ച്ചയായത് : ഈ ആക്രമണങ്ങളോട് പ്രതികരിച്ച് അവർ രംഗത്തെത്തിയിരിക്കുകയാണ് ...
Advertisement
Advertisement
Advertisement