ലക്ഷ്മിയുടെ പെര്‍ഫ്യൂം വീഡിയോ ഞാന്‍ കണ്ടിരുന്നു. പെര്‍ഫ്യൂം അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ അപ്പോഴാണ് അറിയുന്നത്. പെര്‍ഫ്യൂം ഉണ്ടാക്കിയ യൂസഫ് ഭായിയെ എനിക്ക് നേരിട്ട് അറിയാന്‍ പാടില്ല. അന്നാണ് ഞാന്‍ യൂസഫ് ഭായിയുടെ അക്കൗണ്ട് ശ്രദ്ധിക്കുന്നത്.
’സാജു ചേട്ടന്റെ ആ അഭിമുഖം ഞാന്‍ കണ്ടിട്ടില്ല. ഓരോ ആളുകളും ഓരോ രീതിയാണെന്നാണ് ഞാന്‍ പറയുന്നത്. എന്റെ രീതി വേറെയാണ്. ലക്ഷ്മിയുടെ രീതി വേറെയാണ് അനുവിന്റെ രീതി വേറെയാണ്. സാജു ചേട്ടന്‍ എന്താണ് പറഞ്ഞത് എന്നെനിക്കറിയില്ല.
ലക്ഷ്മി അത് യൂട്യൂബിലിട്ടത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അത് ലക്ഷ്മിയോട് ചോദിക്കേണ്ടിവരും. ഞാനൊരു കാര്യം പറയാം. ഞാന്‍ പഠിച്ച കിത്താബില്‍, ഇടതുകൈ കൊടുക്കുന്നത് വലതു കൈ അറിയാന്‍ പാടില്ലെന്നാണ്. ഞാന്‍ അങ്ങനെയാണ് ചെയ്യുന്നത്. ഞാന്‍ പഠിച്ചത് അങ്ങനെയാണ്.’- ഷിയാസ് കരീം പറഞ്ഞു.
അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഗന്ധം ഉപയോഗിച്ച് തയ്യാറാക്കിയ പെര്‍ഫ്യൂം കുടുംബത്തിന് സമ്മാനിക്കുന്ന അവതാരക ലക്ഷ്മി നക്ഷത്രയുടെ വീഡിയോ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ ഗന്ധം പെര്‍ഫ്യൂമാക്കി മാറ്റിയത്. അപകടത്തില്‍ മരിക്കുന്ന സമയം സുധി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രേണു സൂക്ഷിച്ചുവച്ചിരുന്നു. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് അത് പെര്‍ഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭര്‍ത്താവിന്റെ മണവും അത്തരത്തില്‍ ചെയ്യണമെന്നും അതിന് സഹായിക്കാമോയെന്നും രേണു ലക്ഷ്മിയോട് ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് ലക്ഷ്മി ദുബായിലെത്തി പെര്‍ഫ്യൂം തയ്യാറാക്കുന്ന യൂസഫിനെ സമീപിച്ചത്. പെര്‍ഫ്യൂം വീഡിയോ യൂട്യൂബില്‍ പങ്കുവച്ചതിന് പിന്നാലെ സുധിയുടെ മരണം വിറ്റ് കാശാക്കുകയാണെന്ന രീതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ലക്ഷ്മിയെ വിമര്‍ശിക്കുന്നതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് നടന്‍ സാജു നവോദയ പ്രതികരിച്ചിരുന്നു.
അന്തരിച്ച നടനും സ്റ്റാര്‍മാജിക് താരവുമായിരുന്ന കൊല്ലം സുധിയുടെ വിയര്‍പ്പിന്റെ മണം പെര്‍ഫ്യൂമാക്കിയ സംഭവത്തില്‍ നടന്‍ സാജു നവോദയക്ക് പിന്നാലെ ലക്ഷ്മി നക്ഷത്രക്ക് എതിരെ ഷിയാസ് കരീമും രംഗത്ത്
Advertisement
Advertisement
Advertisement