പത്തനംതിട്ട /മാരാമൺ: 132-ാമത് മാരാമൺ കൺവെൻഷനുള്ള ഒരുക്കങ്ങൾക്ക് വേഗം കൂട്ടി നഗരിയിലേക്കുള്ള താൽക്കാലിക പാലങ്ങളുടെ നിർമാണം ആരംഭിച്ചു.
മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർമാണോദ്ഘാടനം നിർവഹിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സഭാ സെക്രട്ടറി റവ. ഡാനിയേൽ വർഗീസ്, സീനിയർ വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ്, അബിൻ വർക്കി എം.എൽ.എ, സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. ഈപ്പൻ എബ്രഹാം, ലേഖക സെക്രട്ടറി സാം ചെമ്പകത്തിൽ, സഞ്ചാര സെക്രട്ടറി റവ. ടി. ബാബു, ട്രഷറർ ജിബു തോമസ് ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വർഗ്ഗണ്ണാമല, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബെന്നി കുഴിക്കാലാ, ജോമോൻ പുതുപ്പറമ്പിൽ, എൽസി ക്രിസ്റ്റഫർ തുടങ്ങിയവരും ജനപ്രതിനിധികളും സഭാ ഭാരവാഹികളും സുവിശേഷ പ്രസംഗ സംഘം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചെപ്പള്ളിക്കടവ്, മുക്കരണ്ണത്ത് കടവ്, അരമനക്കടവ് എന്നിവിടങ്ങളിൽ നിന്നാണ് കൺവെൻഷൻ നഗരിയിലേക്ക് താൽക്കാലിക പാലങ്ങൾ നിർമിക്കുന്നത്. കൺവെൻഷനെത്തുന്ന വിശ്വാസികൾക്ക് സുഗമമായി നഗരിയിലെത്തുന്നതിനുള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പാലങ്ങളുടെ നിർമാണം ആരംഭിച്ചതെന്ന് ജനറൽ സെക്രട്ടറി റവ. ഈപ്പൻ എബ്രഹാം അറിയിച്ചു.
മാരാമൺ ഇടവക വികാരി റവ. ജിജി തോമസ്, സഭാ കൗൺസിൽ അംഗം സാം കാച്ചോര, വൈദികർ, സുവിശേഷകർ, വിശ്വാസ സമൂഹം തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
132-ാമത് മാരാമൺ കൺവെൻഷൻ : നഗരിയിലേക്കുള്ള താൽക്കാലിക പാലങ്ങളുടെ നിർമാണത്തിന് തുടക്കമായി
Advertisement
Advertisement
Advertisement