തിരുവനന്തപുരം : സംസ്ഥാനതല ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സെപ്റ്റംബർ രണ്ടിന് നാലു മണിക്ക് തിരുവനന്തപുരം എംജി ഓ സി എസ് എം സ്റ്റുഡൻസ് സെന്ററിൽ നിർവഹിക്കും.
സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. കേരള കോൺഗ്രസ് എം ഉന്നത അധികാര സമിതി അംഗം ഡോ. ബെന്നി കക്കാട് മുഖ്യ പ്രഭാഷണം നടത്തും.
യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രൊഫസർ ജി എൻ പണിക്കർ, സയന്റിസ്റ്റ് ഡോ. മാത്യു ഡാൻ, തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് സ്കറിയ എന്നിവരെ ആദരിക്കും.
സംസ്കാര വേദിയിലെ 60 അംഗങ്ങൾ ചേർന്ന് എഴുതിയ യാത്ര വേദി, മാമൻ പത്തനംതിട്ടയുടെ ഇടവപ്പാതി എന്നിവയുടെ പ്രകാശനം ചടങ്ങിൽ നിർവഹിക്കും.
യാത്ര വേദിയിൽ എഴുതിയവരെ യോഗത്തിൽ ആദരിക്കും. ഫാ. സജി മേക്കാട്, അഡ്വ അനിൽ കാട്ടാക്കട, ഡോ ജേക്കബ് സാംസൺ, സ്വപ്ന കോട്ടക്കുഴി, എ പി ജിനൻ എന്നിവർ ആശംസകൾ നേരും.
മുന്ന് മണിക്കുള്ള കവിയരങ്ങ് രാജൻ വി പൊഴിയൂർ ഉദ്ഘാടനം ചെയ്യും.