ഏതെങ്കിലും മതഗ്രന്ഥങ്ങളെയോ പ്രവാചകനെയോ അടിസ്ഥാനമാക്കിയുള്ളതല്ല ഇത്, മറിച്ച് ആധുനിക സാങ്കേതികവിദ്യയുടെ വക്താക്കളും പ്രഗത്ഭരായ ശാസ്ത്രജ്ഞരും കൃത്യമായ കാരണങ്ങളോടെ ചൂണ്ടിക്കാണിക്കുന്ന യാഥാർഥ്യമാണെന്ന് നിരീക്ഷകർ വ്യക്തമാക്കുന്നു.
ലോകാവസാനത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾ പുരാതന മതഗ്രന്ഥങ്ങളായ തോറ, ഖുർആൻ, ബൈബിൾ, ഹൈന്ദവ പുരാണങ്ങൾ എന്നിവയിലെല്ലാം പരാമർശിച്ചിട്ടുണ്ട്.
1500-കളിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ഡോക്ടറുമായിരുന്ന നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിലും ഇതിന്റെ സൂചനകളുണ്ട്.
ഉദാഹരണത്തിന്, ഉയർന്ന പർവതത്തിനു മുകളിൽ പൂർണചന്ദ്രൻ ഉദിച്ചുനിൽക്കുന്ന രാത്രിയിൽ തനതായ മസ്തിഷ്കമുള്ള പുതിയ ഋഷി അത് കാണുന്നതായും, അനുയായികളാൽ അമരത്വത്തിലേക്ക് ക്ഷണിക്കപ്പെടുന്നതായും, ദക്ഷിണ ദിശയിലേക്ക് നടന്ന് ശരീരങ്ങൾ തീയിൽ എരിയുന്നതായും അദ്ദേഹത്തിന്റെ കൃതികളിൽ പറയുന്നുണ്ട്. ഇവിടെ 'തനതായ മസ്തിഷ്കം', 'അമരത്വം' എന്നിവ കമ്പ്യൂട്ടറുകളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന മനുഷ്യമനസ്സിനെയും എഐ സാങ്കേതികവിദ്യയെയുമാണ് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
മനുഷ്യന്റെ ബുദ്ധിശക്തിയേക്കാൾ പതിനായിരം മടങ്ങ് ശേഷിയുള്ള സൂപ്പർ ഇന്റലിജൻസിന്റെ വരവ് മനുഷ്യവംശത്തെത്തന്നെ വിഴുങ്ങുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത്. ബിൽ ഗേറ്റ്സ്, എലൺ മസ്ക്, സാം ആൾട്ട്മാൻ, ജെഫ്രി ഹിന്റൺ, ജേക്കബ് കോക്സൺ തുടങ്ങിയ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ കൃത്യമായി മനസ്സിലാക്കിയ മുൻനിര പ്രമുഖരെല്ലാം ലോകാവസാനം പടിവാതിൽക്കൽ എത്തിക്കഴിഞ്ഞതായി ഒറ്റക്കെട്ടായി സമ്മതിക്കുന്നു.
എഐ സാങ്കേതികവിദ്യയുടെ അതിരുകടന്ന വളർച്ച കാരണം ലോകത്ത് മാരകമായ വൈറസുകൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ബിൽ ഗേറ്റ്സ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു.
ബയോടെക്നോളജിയും എഐയും കൂടിച്ചേരുമ്പോൾ ഏതു നിമിഷവും ലോകത്തെ തുടച്ചുനീക്കാൻ കഴിയുന്ന വൈറസുകൾ രൂപപ്പെടാം. അണുബോംബുകൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ ഏതെങ്കിലും രാജ്യത്തിന്റെ രഹസ്യ സ്വത്തായി തുടരാതെ ക്രിമിനലുകളുടെ കയ്യിലെത്തുന്ന കാലവും വിദൂരമല്ല. കോവിഡ് മഹാമാരി ലോകത്തുണ്ടാക്കിയ സാമ്പത്തിക ഭീതിയെക്കാൾ മാരകമായിരിക്കും ഇത്തരം സാങ്കേതിക ദുരന്തങ്ങൾ ഉണ്ടാക്കാൻ പോകുന്നത്.
സൈബർ ആക്രമണങ്ങൾ നിലവിൽത്തന്നെ വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ കമ്പനിയിലുണ്ടായ സൈബർ ആക്രമണം മൂലം മാസങ്ങളോളം നിർമാണം തടസ്സപ്പെടുകയും കോടികളുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് സർക്കാർ ഇടപെട്ടിട്ടുപോലും ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം വരെയുണ്ടായി. മനുഷ്യന്റെ ക്രിമിനൽ വാസനകൾ നിയന്ത്രിക്കാൻ നിയമങ്ങളുണ്ടെങ്കിലും, അവ എഐ സാങ്കേതികവിദ്യയുമായി കൂടിച്ചേരുമ്പോൾ യന്ത്രങ്ങളെയും റോബോട്ടുകളെയും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.
ലോകത്തിലെ ഏറ്റവും വലിയ എഐ കമ്പനികളിലൊന്നായ അമേരിക്കയിലെ 'ആന്ത്രോപിക്' (Anthropic) ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ഏത് രാജ്യത്തിന്റെയും സുരക്ഷാ വിവരങ്ങൾ പോലും പൊക്കിയെടുക്കാൻ ശേഷിയുള്ള ആന്ത്രോപിക്കിന്റെ ചില പരീക്ഷണങ്ങൾ ബ്രിട്ടൻ നിലവിൽ നിരോധിച്ചിരിക്കുകയാണ്. ആന്ത്രോപിക് സ്ഥാപകൻ ഡാരിയോ അമോഡി തന്നെയും എഐയുടെ വളർച്ചാ വേഗത പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് സമ്മതിക്കുന്നു. കമ്പനിയിലെ പ്രമുഖ ഡെവലപ്പറായിരുന്ന ജേക്കബ് കോക്സൺ, കോടികളുടെ ശമ്പളം വേണ്ടെന്നുവെച്ച് ജോലി രാജിവെച്ചത് ഈ സാങ്കേതികവിദ്യ മനുഷ്യരാശിയെ ഇല്ലാതാക്കുമെന്ന ഭയത്താലാണ്.
2030-ഓടെ മനുഷ്യവംശം തന്നെ ഇല്ലാതാകാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. എലൺ മസ്കും ചാറ്റ് ജിപിടിയുടെ സമാപകനായ സാം ആൾട്ട്മാനും ഈ അപകടകരമായ വേഗതയെ നിയന്ത്രിക്കാൻ കഴിയാത്തതിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
മൂന്നു മാസത്തിനകം സകല ബാങ്ക് അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ തകർക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ 'എഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട്' മുന്നറിയിപ്പ് നൽകുന്നു. സ്മാർട്ട്ഫോണുകളിലൂടെയും ആപ്പുകളിലൂടെയും ശേഖരിക്കുന്ന വ്യക്തിഗത ഡാറ്റ ഉപയോഗിച്ച് ഏത് സുരക്ഷിതമായ പാസ്‌വേഡും തകർക്കാൻ എഐക്ക് കഴിയും. ഇത് വ്യാപകമായ ബാങ്ക് കൊള്ളകൾക്കും സ്ഥാപനങ്ങളുടെ തകർച്ചയ്ക്കും സാമ്പത്തിക തകർച്ചയ്ക്കും വഴിവെക്കും.
പാശ്ചാത്യ രാജ്യങ്ങൾ എഐ സുരക്ഷയ്ക്കായി മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമ്പോൾ, ചൈന സുരക്ഷാ ഫീച്ചറുകൾ ഡിസാബിൾ ചെയ്ത് സ്വതന്ത്രമായി എഐ വികസിപ്പിക്കുന്നത് വലിയ അപകടമാണ് സൃഷ്ടിക്കുന്നത്. നൈജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സൈബർ ക്രിമിനലുകൾ ചൈനീസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ലോകത്തെ കീഴടക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സകല പാസ്‌വേഡുകളും തകർക്കപ്പെടുകയും എഐ നിർമിത വൈറസുകളും അണുബോംബുകളും ക്രിമിനലുകളുടെ കയ്യിലെത്തുകയും ചെയ്യുന്നതോടെ ലോകത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ അടിയന്തര നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ വലിയ ദുരന്തമായിരിക്കും മനുഷ്യരാശിയെ കാത്തിരിക്കുന്നത്.