breaking news New

കൃത്രിമബുദ്ധി മനുഷ്യരാശിക്ക് അന്ത്യഭീഷണിയാകുമോ ? റോബോട്ട് ആക്രമണത്തേക്കാൾ ‘ബൗദ്ധിക ക്ഷയം’ വലിയ അപകടമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് !!

സിനിമകളിൽ കാണുന്നത് പോലെ റോബോട്ടുകള്‍ ആക്രമിച്ച് കീഴടക്കിയോ അണുബോംബുകള്‍ വര്‍ഷിച്ചോ ആയിരിക്കില്ല കൃത്രിമബുദ്ധി മനുഷ്യരാശിയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നത് എന്ന് മുന്നറിയിപ്പ് !!

അതിലും എത്രയോ നിശബ്ദവും അപകടകരവുമായ രീതിയിലായിരിക്കും എഐ മനുഷ്യവംശത്തിന് ഭീഷണിയാകുക എന്ന് പ്രമുഖ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

മനുഷ്യന്റെ ചിന്താശേഷിയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും എഐ പതുക്കെ ഇല്ലാതാക്കുന്ന 'എന്‍ഫീബിള്‍മെന്റ്' എന്ന പ്രതിഭാസമാണ് വലിയ ദുരന്തത്തിലേക്ക് നയിക്കുക എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കൊച്ചു കാര്യങ്ങള്‍ക്ക് പോലും യന്ത്രങ്ങളെയും എഐ സംവിധാനങ്ങളെയും അമിതമായി ആശ്രയിക്കാന്‍ തുടങ്ങിയതോടെ മനുഷ്യന്റെ സ്വന്തം ബൗദ്ധികശേഷി ക്ഷയിച്ചുതുടങ്ങിയെന്ന് ഷെഫീല്‍ഡ് ഹാലം സര്‍വകലാശാലയിലെ റോബോട്ടിക്‌സ് വിഭാഗം സീനിയര്‍ ലക്ചറര്‍ ഡോ. സാമുവല്‍ വിനാന്‍സി പറയുന്നു.

സ്വന്തമായി ചിന്തിക്കാനോ കാര്യങ്ങള്‍ വിശകലനം ചെയ്യാനോ കഴിവില്ലാത്ത ഒരു തലമുറയാണ് ഇതിലൂടെ വളര്‍ന്നുവരുന്നത്. യന്ത്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ശരിയോ തെറ്റോ എന്ന് പരിശോധിക്കാനുള്ള ശേഷി പോലും മനുഷ്യര്‍ക്ക് നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

എന്താണ് 'എന്‍ഫീബിള്‍മെന്റ്' ?എല്ലാ കാര്യങ്ങള്‍ക്കും യന്ത്രങ്ങളെ ആശ്രയിക്കുന്നതിലൂടെ മനുഷ്യന്റെ കഴിവുകള്‍ക്ക് സംഭവിക്കുന്ന പതുക്കെയുള്ള നാശത്തെയാണ് ശാസ്ത്രജ്ഞര്‍ 'എന്‍ഫീബിള്‍മെന്റ്' എന്ന് വിളിക്കുന്നത്.

എഴുത്ത്, ഗവേഷണം, കോഡിങ്, പ്രധാന തീരുമാനങ്ങള്‍ എന്നിവ യന്ത്രങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നതോടെ മനുഷ്യ മസ്തിഷ്‌കത്തിന് ലഭിക്കേണ്ട സ്വാഭാവിക പരീക്ഷണങ്ങളും വ്യായാമങ്ങളും ഇല്ലാതാകുന്നു.

എഐ നല്‍കുന്ന നിര്‍ദേശങ്ങള്‍ തെറ്റാണെങ്കില്‍ പോലും സ്വന്തം വൈദഗ്ധ്യത്തെക്കാള്‍ യന്ത്രത്തെ വിശ്വസിക്കുന്ന പ്രവണത വിദഗ്ധരിലടക്കം കണ്ടുവരുന്നു.

നിര്‍ണായക കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതോടെ, മനുഷ്യര്‍ സ്വന്തം നിയന്ത്രണമില്ലാത്ത ഒരു സാങ്കേതിക വ്യവസ്ഥയുടെ അടിമകളായി മാറും.പരീക്ഷണങ്ങള്‍ തെളിയിക്കുന്ന അപകടംറേഡിയോളജിസ്റ്റുകളില്‍ നടത്തിയ ഒരു പഠനത്തില്‍ എഐയുടെ അന്ധമായ സ്വാധീനം വ്യക്തമായിട്ടുണ്ട്. യന്ത്രം കൃത്യമായ രോഗനിര്‍ണയം നല്‍കിയപ്പോള്‍ 80 ശതമാനം ഡോക്ടര്‍മാരും ശരിയായ തീരുമാനത്തിലെത്തി. എന്നാല്‍ എഐ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഡോക്ടര്‍മാരുടെ കൃത്യത 20 ശതമാനത്തിലും താഴെയായി കൂപ്പുകുത്തി.

സ്വന്തം തൊഴില്‍പരമായ അറിവിനേക്കാള്‍ കൂടുതല്‍ വിദഗ്ധര്‍ യന്ത്രത്തെ അന്ധമായി വിശ്വസിച്ചു എന്നതിന്റെ തെളിവാണ് ഇത്.വിദ്യാഭ്യാസ രംഗത്തും ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ചാറ്റ് ജിപിടി പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ അവര്‍ക്ക് സ്വന്തമായി ചിന്തിക്കാനോ കാര്യങ്ങള്‍ വിശകലനം ചെയ്യാനോ ഉള്ള ശേഷി ഇല്ലാതാകുന്നു എന്ന് പ്രൊഫസര്‍ സ്യൂന്‍ കോലാഡെ വ്യക്തമാക്കുന്നു. ഉത്തരം കണ്ടെത്താന്‍ മിടുക്കരാണെങ്കിലും, ആ ഉത്തരങ്ങളുടെ ശരി തെറ്റുകള്‍ വിലയിരുത്താന്‍ ശേഷിയില്ലാത്ത ഒരു തലമുറയാണ് വളരുന്നത്.

ഭാവിയില്‍ വൈദ്യശാസ്ത്രം, നിയമം, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളിലെല്ലാം ഈ വൈദഗ്ധ്യക്ഷയം വന്‍ തിരിച്ചടിയാകുമെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാണിക്കുന്നു.

സാങ്കേതികവിദ്യയുടെ ഉപയോഗം സഹായകരമാണെങ്കിലും, മനുഷ്യന്റെ ചിന്താശേഷിയെയും വിമര്‍ശനാത്മകമായ നിലപാടുകളെയും പൂര്‍ണ്ണമായി യന്ത്രങ്ങള്‍ക്ക് പണയം വെക്കുന്നത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4