പൂക്കളമൊരുക്കിയും പുത്തൻ വസ്ത്രങ്ങളണിഞ്ഞും സദ്യയൊരുക്കിയും നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്.
അനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും മാത്രം ആഘോഷമല്ല ഓണം, സത്യസന്ധതയും സമത്വവും സമൃദ്ധിയും നിറഞ്ഞ ഒരു ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. കാർഷിക സമൃദ്ധിയെ കൂടി ഓണം അടയാളപ്പെടുത്തുന്നു. പരമ്പരാഗതമായി വിളമ്പുന്ന ഓണസദ്യ നന്ദിയുടെയും ഐക്യത്തിന്റെയും പ്രതീകമാണ്.
ഓണവിഭവങ്ങളും സദ്യകളും പായസവും ഒരുക്കി ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികള്‍. തിരുവോണ തലേന്നായ ഉത്രാട ദിനത്തില്‍ ഉത്രാടപ്പാടില്‍ പതിവുപോലെ ഗംഭീരമായി. ഉത്രാടപ്പാച്ചില്‍ കഴിഞ്ഞ് നിറ മനസ്സോടെയാണ് ഇക്കുറി ഓണം ആഘോഷിക്കുന്നത്. അത്തം നാളില്‍ തുടങ്ങിയ ഒരുക്കങ്ങളാണ് പൂര്‍ണതയിലെത്തുന്നത്. വര്‍ണാഭമായ ആഘോഷപ്പൊലിമയാണ് എങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഓണാഘോഷം നടക്കുന്നുണ്ട്.
മലയാളികളുടെ മഹോത്സവമാണ് തിരുവോണം. കേരളം വാണ നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്ന് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് മലയാളികളുടെ ഈ പ്രധാന ആഘോഷം. ഓരോ ഓണവും വീണ്ടും പ്രതീക്ഷ ഉണര്‍ത്തി വന്നുപോകുന്നു. അസമത്വവും ചൂഷണവും ദുരയും പകയും കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണം സംബന്ധിച്ച ഭാഗവത സങ്കല്‍പ്പമാണ് ഓണത്തിന്റെ പുരാവൃത്തം. അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്. ഐതിഹ്യപ്പെരുമയില്‍ ഊറ്റം കൊള്ളുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍, പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളുടെ പുനരാവിഷ്‌കരണമെന്നോണം ഓണം ആഘോഷിക്കുന്നു.
പുത്തനുടുപ്പുകളും സദ്യയുമായി ഓണം പൊടിപൊടിക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് ഓണക്കളികള്‍ വലിയ പരിചയം കാണണമെന്നില്ല. അന്യം നിന്നുപോകുന്ന സാംസ്‌കാരിക വിനോദങ്ങളിലല്‍ ഒന്നാണ് ഓണക്കളികള്‍ . ഗ്രാമങ്ങളില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ഓണക്കളികൾ അരങ്ങേറുന്നുണ്ട്. കാമ്പസുകളിലേ ഓണാഘാഷവും പതിവുപോലെ നടന്നിരുന്നു. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിന്റെ ഭാഗങ്ങളാണ്. ഈ ഓണക്കളികളുടെ വരവു കൂടിയാണ് ഓണക്കാലം.
സമാധാനപരവും ഐക്യമുള്ളതുമായ അനേകം ഓണങ്ങൾ മുന്നിലുണ്ടെന്ന പ്രതീക്ഷയോടെ എല്ലാ വായനക്കാർക്കും സി മീഡിയ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഐശ്വര്യവും , സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ...
