breaking news New

ഭൂമിയിലെ ഒരു ​ദിവസത്തിന്റെ ദൈർഖ്യം 24 മണിക്കൂറിൽ കൂടുതലാകാൻ സാധ്യത എന്ന് ശാസ്ത്രജ്ഞർ !!

ഭ്രമണം മന്ദഗതിയിലാകുന്നതിനാലാണ് ദിവസത്തിന്റെ ദൈർഘ്യം വർധിക്കുക. എന്നാൽ ഇതു കേട്ട് ടെൻഷനടിക്കേണ്ട ആവശ്യമില്ല. ഭൂമിയിൽ ഒരു ദിവസത്തിന്റെ ദൈർഘ്യമേറുമെങ്കിലും അത് വളരെ മന്ദഗതിയിലെ സംഭവിക്കുകയുള്ളൂ.

ഭൂമിയുടെ ഭ്രമണം മന്ദഗതിയിലാകുകയാണ്. അതായത് 24 മണിക്കൂർ കൊണ്ട് പൂർത്തിയാകുന്ന ഭ്രമണം 25 മണിക്കൂറാകും. അതായത് ഒരു ദിവസത്തിന്റെ ​ദൈർ​ഘ്യം എന്ന് പറയുന്നത് 25 മണിക്കൂറുകളാകും. ചന്ദ്രന്റെ ഗുരുത്വാകർഷണബലം, മാന്റിലിലെ മാറ്റങ്ങൾ, ഐസ് ഉരുകുന്നത് മൂലമുണ്ടാകുന്ന കരയ്ക്കും കടലിനും ഇടയിലുള്ള ഭാരത്തിന്റെ പുനർവിതരണം മുതലായവയാണ് ഭൂമിയുടെ ഭ്രമണത്തിന്റെ വേ​ഗതയെ ബാധിക്കുന്ന ഘടകങ്ങൾ.

ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂറായാൽ അത് ശരീരത്തിന്റെ സർക്കാഡിയൻ താളത്തെ ബാധിക്കും (Circadian rhythm). ഉറക്ക രീതികൾ, ഹോർമോണുകൾ എന്നിവയെ അത് സ്വാധീനിക്കും എന്നതിനാൽ ദിവസത്തിന്റെ ദൈർഘ്യം വർധിക്കുന്നത് പ്രതികൂലമായി മനുഷ്യരിൽ സ്വാധീനം ചെലുത്തുമെന്നാണ് ​ഗവേഷണങ്ങൾ പറയുന്നത്. പരിണാമപരമായ മാറ്റങ്ങളിലൂടെ ഇതുമായി ജീവജാലങ്ങൾ പൊരുത്തപ്പെടാൻ സാധ്യതയുണ്ടെങ്കിലും അത് പതുക്കെ സംഭവിക്കുന്നതും വെല്ലുവിളി നിറഞ്ഞതുമായിരിക്കും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t