അക്കാദമിക് യോഗ്യതകളെക്കാളുപരി സാങ്കേതിക വൈദഗ്ധ്യത്തിനാണ് ഇപ്പോൾ തൊഴിലുടമകൾ പ്രാധാന്യം നൽകുന്നതെന്ന് ലിങ്ക്ഡ്ഇൻ സിഇഒ റയാൻ റോസ്‌ലാൻസ്‌കി പറഞ്ഞു.
മികച്ച കോളേജുകളിൽ പോയവർക്കോ ഫാൻസി ബിരുദങ്ങളുള്ളവർക്കോ അല്ല, പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിക്കാൻ സാധിക്കുന്ന എഐയിൽ പരിജ്ഞാനം ഉള്ളവർക്കാണ് അവസരങ്ങൾ കൂടുതലെന്നാണ് തന്റെ അനുമാനമെന്ന് ലിങ്ക്ഡ്ഇൻ സിഇഒ പറഞ്ഞു.
ഇതിന് സമാനമായ പ്രസ്താവനകൾ മുൻപും പലരും പങ്കുവെച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് ചാർട്ടേഡ് സിഇഒ ബിൽ വിന്റേഴ്സ് തന്റെ എംബിഎ ബിരുദത്തെ സമയം പാഴാക്കൽ എന്നാണ് വിശേഷിപ്പിച്ചത്. വാറൻ ബഫറ്റും സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നു. ബെർക്ക്‌ഷെയർ ഹാത്ത്‌വേ ഓഹരി ഉടമകൾക്ക് എഴുതിയ കത്തിൽ സിഇഒ സ്ഥാനത്തേക്കുള്ളയാളെ എവിടെയാണ് പഠിച്ചതെന്ന് താൻ ഒരിക്കലും പരിഗണിക്കാറില്ലെന്നും, വാറൻ ബഫറ്റ് കത്തിൽ പറയുന്നു.
എന്നാൽ തൊഴിലിടങ്ങളിൽ എഐ മനുഷ്യന് പകരമാകും എന്ന അഭിപ്രായത്തോട് വിരുദ്ധാഭിപ്രായമാണ് റയാൻ റോസ്‌ലാൻസ്‌കിക്കുള്ളത്. മനുഷ്യരുടെ കഴിവുകൾ വിജയത്തിന് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിൽ ജോലി ലഭിക്കുന്നതിന് കോളേജ് ബിരുദങ്ങൾക്ക് പ്രാധാന്യമുണ്ടാകില്ലെന്ന് ലിങ്ക്ഡ്ഇൻ സിഇഒ റയാൻ റോസ്‌ലാൻസ്‌കി !!
Advertisement

Advertisement

Advertisement

