breaking news New

ഇനി കളി മാറും : ഭീകരതയെ ഇന്ത്യയും യുഎഇയും ഒരുമിച്ച് നേരിടുമെന്ന് യുഎഇ

പഹൽഗാം ഭീകരാക്രമണവും അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളിലൂടെ സാമൂഹിക ഐക്യം തകർക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളും വിശദീകരിക്കാൻ എത്തിയ സർവകക്ഷി സംഘത്തോടായിരുന്നു യുഎഇ മന്ത്രിയുടെ ഉറപ്പ്.

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താവന പുറത്തിറക്കിയ ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പ്രതിരോധ നടപടിയുടെ സ്വഭാവം പ്രതിനിധി സംഘം വിശദീകരിച്ചു. ഇന്ത്യ-യുഎഇ ബന്ധം കേവലം വ്യാപാരത്തിലും സംസ്കാരത്തിലും ഒതുങ്ങുന്നില്ലെന്നും, സുരക്ഷയും തന്ത്രപരമായ വിഷയങ്ങളും ഇതിൽ ഉൾപ്പെടുമെന്നും ഫെഡറൽ നാഷനൽ കൗൺസിലിന്റെ ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5