breaking news New

പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു : എല്ലാവർക്കും ടീം സി മീഡിയയുടെ ഈസ്റ്റർ ആശംസകൾ ...

യേശു കുരിശിലേറിയ ശേഷം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. യേശുവിന്റെ കുരിശുമരണത്തെ അനുസ്മരിച്ച് പള്ളികളില്‍ നടത്തിയ ശുശ്രൂഷകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

ഈസ്റ്റര്‍ ആഘോഷത്തോടെ ക്രൈസ്തവ വിശ്വാസികളുടെ അമ്പത് നോമ്പിന് സമാപനമായി.

രാജ്യങ്ങള്‍ മാറുന്നതിനനുസരിച്ച് ആചാരങ്ങളിലും മാറ്റങ്ങളുണ്ടെങ്കിലും കുരുശിലേറ്റപ്പെട്ട കര്‍ത്താവ് ലോകരക്ഷകനായി ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മയ്ക്കാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

എല്ലാത്തിനുമപ്പുറം പ്രത്യാശയുടെ സന്ദേശമാണ് ഓരോ ഈസ്റ്ററും നല്‍കുന്നത്.

ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുകയാണ്.

ആദ്യ നൂറ്റാണ്ടിൽ റോമിലെ ക്രിസ്ത്യാനികൾ ഈസ്റ്റർ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമർമ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തിൽ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍ന്നാള്‍.

അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും ഇന്ന് അവസാനിക്കുകയാണ്. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്.

എല്ലാ പ്രിയപ്പെട്ടവർക്കും സി മീഡിയ ഓൺലൈനിൻ്റെ ഈസ്റ്റർ ആശംസകൾ...


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5