K2-18b എന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്ന കേംബ്രിഡ്ജ് സംഘം ഭൂമിയിലെ ലളിതമായ ജീവികളില്‍ നിന്ന് മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന തന്മാത്രകളുടെ അടയാളങ്ങള്‍ കണ്ടെത്തി എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (JWST) ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ജീവനുമായി ബന്ധപ്പെട്ട രാസവസ്തുക്കള്‍ കണ്ടെത്തിയ രണ്ടാമത്തെതും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതുമായ ഒന്നാണിത്. എന്നാല്‍ ഈ ഫലങ്ങള്‍ സ്ഥിരീകരിക്കുന്നതിന് കൂടുതല്‍ ഡാറ്റ ആവശ്യമാണെന്ന് ശാസ്ത്ര സംഘവും സ്വതന്ത്ര വാനനിരീക്ഷകരും വ്യക്തമാക്കുന്നു.
ഉടന്‍ തന്നെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഖ്യ ഗവേഷകനായ പ്രൊഫ. നിക്കു മധുസൂദന്‍ പറഞ്ഞു. ഇവിടെ ജീവന്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ തെളിവാണിത്. ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നമുക്ക് ഈ സിഗ്‌നല്‍ സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന വിദൂര ലോകം ജീവന്റെ ആവാസ കേന്ദ്രമായിരിക്കാമെന്നതിന് പുതിയ തെളിവുകള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ !!
Advertisement

Advertisement

Advertisement

