breaking news New

ഇന്ന് ഓശാന ഞായർ : ക്രൈസ്തവ വിശ്വാസികളുടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കം

ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടക്കും. വിശ്വാസി സമൂഹം കുരുത്തോല പ്രദക്ഷിണം നടത്തും.

പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ഓശാന ഞായര്‍ ആചരണം.

ജറുസലേം ജനത ക്രിസ്‌തുവിനെ വരവേറ്റത് ഓശാന എന്ന് പറഞ്ഞാണ്. ഓശാന, ഹോസാന എന്നതിന് 'രക്ഷിക്കണേ', 'സഹായിക്കണേ' എന്നൊക്കെയാണ് അർഥം. ജറുസലേം നഗരം മുഴുവൻ ഇളകിമറിഞ്ഞ് സൈത്തിൻ കൊമ്പുകളും ഒലീവിലകളും വീശി ക്രിസ്‌തുവിനെ ആർപ്പുവിളിച്ച് സ്വീകരിച്ചതിൻ്റെ ഓർമയാണ് ഓരോ ഓശാന ഞായറും. പള്ളികളിൽ പ്രത്യേക പ്രാർഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളേന്തിയുള്ള പ്രദക്ഷിണവും നടന്നുകൊണ്ടിരിക്കുന്നു.

സഹനത്തിൻറെയും കുരിശുമരണത്തിൻറെയും ദിനങ്ങളായ പീഡാനുഭവ വാരത്തിനും ഓശാനയോട് കൂടി തുടക്കമാകും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറാഴ്ചയിലെ ശുശ്രൂഷകൾ.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5