2024-ല്‍ ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ വരുമാനം നേടി. ഫിക്കിയും ഇവൈയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശരാശരി അഞ്ച് മണിക്കൂറാണ് വ്യക്തികള്‍ അവരുടെ സമയം മൊബൈല്‍ സ്‌ക്രീനില്‍ ചെലവഴിക്കുന്നത്. ഇതില്‍ ഏതാണ്ട് 70 ശതമാനവും സോഷ്യല്‍ മീഡിയ, ഗെയിമിങ്, വീഡിയോ എന്നിവയ്ക്കുവേണ്ടിയാണ്. ടിവി ചാനലുകളെ കടത്തിവെട്ടി ഡിജിറ്റല്‍ ചാനലുകള്‍ മാധ്യമ-വിനോദ മേഖലയിലെ ഏറ്റവും വലിയ വിഭാഗമായി മാറി. 2019-നുശേഷം ആദ്യമായാണ് ഇത് ടെലിവിഷനെ മറികടക്കുന്നത്. സബ്സ്‌ക്രിപ്ഷന്‍ വരുമാനം കുറയുകയും ഇന്ത്യയുടെ അനിമേഷന്‍, വിഎഫ്എക്സ് ഔട്ട്സോഴ്സിങ് എന്നിവയ്ക്കുള്ള ആഗോള ആവശ്യം ദുര്‍ബലമാവുകയും ചെയ്തതോടെ വരുമാന വളര്‍ച്ച മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പരസ്യമേഖല 8.1 ശതമാനമാണ് വളര്‍ച്ച കൈവരിച്ചത്. ഇവന്റുകള്‍ 15 ശതമാനം വളര്‍ന്നു. ഇത് ആദ്യമായി 10,000 കോടി രൂപ മറികടന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പോയ വര്‍ഷം ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂര്‍ !!!
Advertisement

Advertisement

Advertisement

