പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാറിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.
ആരോഗ്യസ്ഥിതി ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കിലും മറ്റു ചിലര്‍ ജയിലിലേക്ക് പോകണ്ട സാഹചര്യമുണ്ടാകുമ്പോള്‍ മാത്രം ഇത്തരത്തില്‍ കുഴഞ്ഞു വീഴുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പാതിവില തട്ടിപ്പ് കേസില്‍ ആനന്ദകുമാര്‍ രണ്ടാം പ്രതിയാണ്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആനന്ദകുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ജലിയിലുകളിലെ ചികിത്സാ സംവിധാനങ്ങള്‍ എത്രമാത്രം കാര്യക്ഷമമാണെന്ന് കോടതിയെ അറിയിക്കാന്‍ ജയില്‍ മേധാവിയ്ക്കും കോടതി നിര്‍ദ്ദേശമുണ്ട്.
ചില ഉന്നതര്‍ കോടതിയിലേക്ക് കൂളായി നടന്നുവന്ന ശേഷം കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി !
Advertisement

Advertisement

Advertisement

