യുബി എസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആസ്തി 905.6 ബില്യണ്‍ ഡോളറാണ്. പത്ത് വര്‍ഷത്തിനിടെയുണ്ടായ വര്‍ധന മൂന്നിരട്ടി.
കുടുംബ ബിസിനസുകളുടെ മുന്നേറ്റവും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഏഷ്യ-പസഫിക് (എപിഎസി) മേഖലയിലുടനീളം സമ്മിശ്ര ചിത്രം ഉണ്ടായിരുന്നിട്ടും, ഇക്വിറ്റി മാർക്കറ്റുകളുടെയും ശക്തമായ സാമ്പത്തിക വളർച്ചയുടെയും ഫലമായി ഇന്ത്യയിൽ 40 പുതിയ ശതകോടീശ്വരന്മാർ ഉയർന്നുവന്നു.
2023ലെ 637.1 ബില്യണ്‍ ഡോളറില്‍നിന്നാണ് 42 ശതമാനം വര്‍ധനവാണ് ഇന്തയിലുണ്ടായത്. ഇത് ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നും യുബിഎസിന്റെ ബില്യണയര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പത്ത് വര്‍ഷത്തിനിടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി. 123 ശതമാനമാണ് വര്‍ധന. ഫാര്‍മ, എഡ്യുടെക്, ഫിന്‍ടെക് തുടങ്ങിയ മേഖലകളിലെ സംരംഭങ്ങളാണ് ഇതിന് പിന്നിലെന്നാണ് യുബിഎസിന്റെ റിപ്പോര്‍ട്ട്.
ലോകത്തൊട്ടാകെയുള്ള ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ ഒരു വര്‍ഷത്തിനിടെ 17 ശതമാനമാണ് വര്‍ധനവുണ്ടായത്. എണ്ണമാകട്ടെ 2,544ല്‍നിന്ന് 2,682ലെത്തുകയും ചെയ്തു. ആസ്തി 12 ലക്ഷം കോടി ഡോളറില്‍നിന്ന് 14 ലക്ഷം കോടി ഡോളറായി. യുഎസിലെ ശതകോടീശ്വരന്മാരുടെ എണ്ണം 751ല്‍നിന്ന് 835 ആയി ഉയര്‍ന്നു. അവരുടെ മൊത്തം ആസ്തി 4.06 ലക്ഷം കോടി ഡോളറില്‍നിന്ന് 5.8 ലക്ഷം കോടി ഡോളറായി.
ചൈനയിലാകട്ടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയത്. ശതകോടീശ്വരന്മാരുടെ എണ്ണം 520 ല്‍നിന്ന് 427 ആയി. സമ്പത്താകട്ടെ 1.8 ലക്ഷം കോടി ഡോളറില്‍നിന്ന് 1.4 ലക്ഷം കോടി ഡോളറായി കുറയുകുയം ചെയ്തു. 2021ല്‍ യുബിഎസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ചൈനയില്‍ 626 ശതകോടീശ്വരന്മാരുണ്ടായിരുന്നു.
ഇ-കൊമേഴ്‌സ്, സോഷ്യൽ മീഡിയ, ജനറേറ്റീവ് എഐ, സൈബർ സെക്യൂരിറ്റി എന്നിവയിലെ നൂതനാശയങ്ങളാൽ കഴിഞ്ഞ ദശകത്തിൽ, ടെക് ശതകോടീശ്വരന്മാരുടെ സമ്പത്ത് മൂന്നിരട്ടിയായി, 2024-ൽ 2.4 ട്രില്യൺ ഡോളറിലെത്തി. വ്യാവസായിക ശതകോടീശ്വരന്മാരും ഗണ്യമായ വളർച്ച കൈവരിച്ചു, അവരുടെ സമ്പത്ത് 480 ബില്യൺ ഡോളറിൽ നിന്ന് 1.3 ട്രില്യൺ ഡോളറായി ഉയർന്നു, ഹരിത സമ്പദ്‌വ്യവസ്ഥയുടെ നിക്ഷേപങ്ങളും വിപുലമായ ഉൽപ്പാദനവും പിന്തുണച്ചു.
റിലയല്‍ എസ്‌റ്റേറ്റ് വിപണികളിലെ നഷ്ടവും ചില സമ്പന്നരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് ആസ്തിയില്‍ കുറവുണ്ടാക്കിയതെന്ന് യുബിഎസ് വെല്‍ത്ത് മാനേജുമെന്റിലെ സ്ട്രാറ്റജിക് ക്ലയന്റ്‌സ് മേധാവി ബെഞ്ചമിന്‍ കവല്ലി പറയുന്നു.
പടിഞ്ഞാറന്‍ യൂറോപ്പില്‍ ബ്രിട്ടനെ മറികടന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ള രണ്ടാമത്തെ രാജ്യമായി. 10ല്‍നിന്ന് 85 ആയാണ് കൂടിയത്. ഫ്രാന്‍സില്‍ 12 പേര്‍ വര്‍ധിച്ച് 46 ആയി. ഇറ്റലിയിലാകട്ടെ ആറ് പേര്‍ കൂടി 62ഉം സ്‌പെയിനില്‍ മൂന്നു പേര്‍ കൂടി 27 ആയും ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ അമേരിക്കയെയും ചൈനയേയും പിന്നിലാക്കി ഇന്ത്യ മൂന്നാം സ്ഥാനത്ത്
Advertisement
Advertisement
Advertisement