breaking news New

ലോകത്ത് അതിദരിദ്രർ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട് !!

112 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ലോകത്താകെ 100 കോടിയിലേറെ പേർ അതിദരിദ്രാവസ്ഥയിലാണെന്ന് യുഎൻ ഡവലപ്മെന്റ് പ്രോഗ്രാം റിപ്പോർട്ട് വ്യക്തമാക്കുന്നു.

23.4 കോടി പേർ അതിദരിദ്രാവസ്ഥയിലുള്ള ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. പാകിസ്ഥാൻ, എത്യോപ്യ, നൈജീരിയ, കോംഗോ എന്നീ രാജ്യങ്ങളാണ് തൊട്ടുപുറകിൽ.

ലോകത്താകെയുള്ള അതിദരിദ്രരിൽ പകുതിയും ഈ അഞ്ച് രാജ്യങ്ങളിലാണ്.

ഓക്സ്ഫഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവുമായി (ഒപിഎച്ച്ഐ) സഹകരിച്ചാണ് യുഎൻ റിപ്പോർട് തയ്യാറാക്കിയത്. ലോകത്ത് 18 വയസ്സിന് താഴെയുള്ള 58 കോടി പേരാണ് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ 27.9 ശതമാനമാണിത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആഗോള വിശപ്പ് സൂചികയിലും ഇന്ത്യയുടെ സ്ഥാനം പരിതാപകരമായിരുന്നു. 127 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന സൂചികയിൽ ഇന്ത്യ 105–-ാം സ്ഥാനത്താണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5