breaking news New

പതിനെട്ട് വയസിന് മുന്‍പ് ലോകത്ത് എട്ടിലൊരു പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുനിസെഫ് : ഇന്നു ജീവിച്ചിരിക്കുന്ന 37 കോടിയിലേറെ സ്ത്രീകളും കുട്ടികളും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് !!

2010 നും 2022 നും ഇടയില്‍ 120 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ട്. 18 വയസില്‍ താഴെയുള്ള പതിനൊന്നില്‍ ഒരു ആണ്‍കുട്ടിയും ബലാത്സംഗത്തിനോ മറ്റുതരത്തിലുള്ള ലൈംഗികാതിക്രമത്തിനോ ഇരകളാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷയത്തില്‍ ആദ്യമായാണ് ആഗോള അവലോകനം നടക്കുന്നത്.

കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗികാതിക്രമത്തെ വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനമെന്നാണ് യൂനിസെഫ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്ന് മനസിലേറ്റ മുറിവ് മുതിര്‍ന്നാലും അവരുടെ ഉള്ളിലുണ്ടാകുമെന്നതാണ് കാരണം. 14-17 പ്രായത്തിലാണ് കുട്ടികളേറെയും ലൈംഗികാതിക്രമം നേരിടുന്നത്. പീഡകര്‍ മിക്കവാറും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആത്മ മിത്രങ്ങളോ ആകും.

ലൈംഗികച്ചുവയുള്ള തമാശകള്‍, അഭിപ്രായ പ്രകടനങ്ങള്‍, ലൈംഗിക ദൃശ്യങ്ങളും ലൈംഗികാവയവങ്ങളും കാണിക്കല്‍ തുടങ്ങിയവ ശരീരിക ബന്ധമല്ലാത്ത അതിക്രമത്തില്‍പ്പെടും.

ഓഷ്യാനിയയിലാണ് ഇത്തരം അതിക്രമങ്ങള്‍ ഏറെയും നടക്കുന്നത്. ഇവിടത്തെ 34 ശതമാനം സ്ത്രീകളും ലൈംഗികാതിക്രമം നേരിട്ടവരാണ്. സഹാറ മരുഭൂമിക്ക് തെക്കുള്ള ആഫ്രിക്കന്‍ ഭാഗത്ത് 22 ശതമാനം സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5