breaking news New

ലോകത്തെ ആകെ ഹൃദയാഘാതങ്ങളുടെ 20 ശതമാനം ഇന്ത്യയിൽ ആണെന്ന് റിപ്പോർട്ട് !!

ബിഎം ബിര്‍ള ഹാര്‍ട്ട് ആശുപത്രിയാണ് ഇത് സംബന്ധിച്ച് എവരി ബീറ്റ് കൗണ്ട്‌സ് എന്ന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. ഈ റിപ്പോർട്ട് പ്രകാരം ഹൃദയ സംബന്ധിയായ രോഗങ്ങള്‍ രാജ്യത്ത് കൂടുന്നുവെന്ന സൂചനയാണ് നൽകുന്നത്.

ഇന്ത്യയിൽ മാത്രം 9 കോടിയോളം ആളുകൾക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആഗോള ശരാശരിയെക്കാള്‍ കാര്‍ഡിയോ വാസ്‌കുലര്‍ രോഗം മൂലമുള്ള മരണനിരക്ക് രാജ്യത്ത് കൂടുതലാണ്. ഒരു ലക്ഷത്തിൽ 272 എന്ന നിലയിലാണ് ഇന്ത്യയിൽ മരണനിരക്ക്. ആഗോളതലത്തില്‍ ഇത് 235 ആണ്. ഗ്രാമപ്രദേശങ്ങളും പട്ടണങ്ങളും തമ്മിൽ ഈ കണക്കിൽ മാറ്റങ്ങളുണ്ട്. പട്ടണത്തില്‍ ഇത് 450-ഉം ഗ്രാമപ്രദേശത്ത് ഇത് 200- ഉം ആണ്.

ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി അടിയുന്നതാണ് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ബാധിക്കുന്നതിനുള്ള പ്രധാന കാരണം. കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങളാണ് ഇന്ത്യയിലുണ്ടാകുന്ന 24.5 ശതമാനം മരണങ്ങളുടെ പ്രധാന കാരണം. അതേസമയം, പശ്ചിമബംഗാളിലും പഞ്ചാബിലും ഇത് 35 ശതമാനത്തോളമാണ്.

രാജ്യത്ത് രണ്ടരലക്ഷം ഇന്ത്യക്കാര്‍ക്ക് ഒരു കാര്‍ഡിയോളജിസ്റ്റ് എന്ന നിലയിലാണുള്ളത്. അതേസമയം, അമേരിക്കയില്‍ ഇത് 7,300 പേര്‍ക്ക് ഒരു കാര്‍ഡിയോളജിസ്റ്റ് എന്ന നിലയിലാണ്. യുവാക്കളെയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി ബാധിക്കുന്നുണ്ട്. ഇന്ത്യയിലുണ്ടാകുന്ന 10 ശതമാനം ശിശുമരണനിരക്കും ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണെന്നും പഠനം പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5