ബഹിരാകാശ ദൗത്യത്തിലെ ഏറ്റവും പുതിയ നാഴികക്കല്ലാണ് മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുക എന്നത്. എന്നാല്‍ ഗ്രഹത്തിലെ പ്രതികൂല അവസ്ഥ ചൊവ്വയിലെ മനുഷ്യവാസം പ്രയാസമേറിയ ദൗത്യമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കിറ്യ100 പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ചൊവ്വ ഭൂമിയെക്കാള്‍ ചെറിയ ഗ്രഹമാണ്. ഭൂമിയിലുള്ളതിനേക്കാള്‍ 30% ഗുരുത്വാകര്‍ഷണവും കുറവാണ്. ഭൂമിക്കുള്ളതു പോലെ ഒരു കാന്തിക മണ്ഡലമോ, ഓസോണ്‍ പോലെ ഒരു സുരക്ഷാ പാളിയോ ചൊവ്വയ്ക്കില്ല. അതിനാല്‍ തന്നെ ബഹിരാകാശ വികിരണങ്ങള്‍, അള്‍ട്രാ വയലറ്റ് രശ്മികള്‍, കോസ്മിക് കിരണങ്ങള്‍ എന്നിവ നേരിട്ട് ഗ്രഹത്തിലേക്ക് പതിക്കും. ഇതാണ് ചൊവ്വയില്‍ താമസിക്കുമ്പോള്‍ മനുഷ്യരിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ചൊവ്വയിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണ ബലവും ഉയര്‍ന്ന റേഡിയേഷനും കാരണമാണ് ശാരീരിക മാറ്റങ്ങള്‍ സംഭവിക്കുന്നത്. ത്വക്കിന് പച്ച നിറം, ദുര്‍ബലമായ പേശികള്‍, കാഴ്ച ശക്തി നഷ്ടമാകുക, ദുര്‍ബലമായി പൊട്ടുന്ന അസ്ഥികള്‍ എന്നീ മാറ്റങ്ങള്‍ ചൊവ്വയിലെ മനുഷ്യനില്‍ സംഭവിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
ചൊവ്വയിലെത്തിയാല്‍ മനുഷ്യര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഗുരുതരമായ വൈകല്യങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാമെന്ന് യുഎസിലെ റൈസ് യൂണിവേഴ്‌സിറ്റിയിലെ ജീവശാസ്ത്രജ്ഞനായ ഡോ. സ്‌കോട്ട് സോളമന്‍ വ്യക്തമാക്കുന്നു. ഗ്രഹത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ മനുഷ്യര്‍ക്ക് അതിജീവിക്കുക പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ചൊവ്വയിലെ മനുഷ്യവാസം സംബന്ധിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ !!
Advertisement
Advertisement
Advertisement